rice

പെരുമ്പാവൂർ: ബ്രാൻഡഡ് അരിക്ക് ഏർപ്പെടുത്തിയ 5 ശതമാനം ജി.എസ്.ടി. സംസ്ഥാനത്തെ അരി വ്യവസായത്തെ പിന്നോട്ടടിക്കുമെന്നും മായം കലർന്ന അരിയുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നും പവിഴം റൈസ് ചെയർമാനും കാലടി റൈസ് മിൽ കൺസോർഷ്യം ഡയറക്ടറുമായ എൻ.പി. ജോർജ് പറഞ്ഞു. വില വർദ്ധനവിനെ തുടർന്ന് ഉപഭോക്താക്കൾ പാക്ക് ചെയ്യാത്ത അരിയിലേക്ക് തിരിയുമ്പോൾ മായം ചേർന്ന അരി വി​പണി​യി​ലേക്ക് പ്രവഹി​ക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴി​യൊരുക്കും. ബ്രാൻഡഡ് അരി മേഖലയി​ൽ വ്യാപകമായ തൊഴിൽ നഷ്ടത്തിനും കാരണമാകും. സംസ്ഥാനത്തെ നെൽകൃഷിയെയും കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയി​ൽ പറഞ്ഞു.