പെരുമ്പാവൂർ: ചേരാനല്ലൂർ ആയുർവേദ ആശുപത്രി നിർമാണത്തിലെ അപാകതകൾ ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് കെ.ഇ.എൽ. പ്രോജക്ട് എൻജിനിയർ പി.രാജൻ പറഞ്ഞു. 56.06 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഭിത്തി ചോർച്ചയിൽ നനയുന്നത് വിവാദമായിരുന്നു. മൂന്ന് വർഷത്തേക്ക് കെട്ടിടത്തിന് പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് എൻജിനിയർ അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർ അധികൃതർക്ക് രേഖാമൂലം പലതവണ പരാതി നൽകിയെങ്കിലും പരിഹാരം കണ്ടെത്തിയിരുന്നില്ല.