road-

ആലുവ: കീഴ്മാട് പഞ്ചായത്ത് പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എഡ്രാക്ക് കിഴ്മാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം രക്ഷാധികാരി അഡ്വ. കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കരീം കല്ലിങ്കൽ, സുനിത, അബൂബക്കർ, സാദത്ത്, ജയശ്രീ എന്നിവർ സംസാരിച്ചു. പി.ഡബ്ളിയു.ഡി അസി. എൻജിനിയറുമായി നടന്ന ചർച്ചയിൽ സർക്കുലർ റോഡ് നവീകരണം ഉടനെ തുടങ്ങുമെന്നും മറ്റ് റോഡുകൾ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തുമെന്നും അറിയിച്ചു.