പെരുമ്പാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ മാറംപള്ളി വെൽഫെയർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് മീതിൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഷെരീഫ് പുത്തൻപുര, ഇബ്രാഹിം കോട്ടയിൽ, ഷംസുദ്ധീൻ മരോട്ടിക്ക, ജമാൽ വടക്കൻ, ശാഹുൽ ഹമീദ്, ഇബ്രാഹിം തോപ്പിൽ, ഷഫീക് ചേലപ്ര, ഷജീർ കാരാട്ട്, അക്ബർ കുഴിയിൽ എന്നിവർ സംസാരിച്ചു.