virippu-krishi

ആലങ്ങാട്: കരുമാല്ലൂർ പാടശേഖരത്തിൽ വിരിപ്പ് കൃഷിക്ക് വിത്തിറക്കി. 217 ഏക്കറിലാണ് നിലമൊരുക്കിയിട്ടുണ്ട്. മേട മാസത്തിൽ വിത്തിറക്കി ചിങ്ങത്തിൽ വിളവെടുക്കുന്ന വിരിപ്പ് കൃഷിക്ക് ഏപ്രിലിൽ ഒരുക്കങ്ങൾ നടത്തേണ്ടതായിരുന്നെങ്കിലും കൊയ്ത്ത് സമയത്ത് വയലിൽ വെള്ളം കെട്ടിനിന്നാൽ വയ്‌ക്കോൽ നശിച്ചുപോകുമെന്നതുകൊണ്ടാണ് വൈകി ആരംഭിച്ചത്.

കൃഷി ഭവനിൽ നിന്ന് നൽകിയ ഉമ ഇനത്തിൽപ്പെട്ട വിത്തും കർഷകർ സ്വരൂപിച്ച ജ്യോതി ഇനവുമാണ് ഉപയോഗിക്കുന്നത്. കൂടാതെ വയലിൽ പണിക്കെത്തിയിട്ടുള്ള അസം സ്വദേശികളായ തൊഴിലാളികൾ നാട്ടിൽ നിന്ന് കൊണ്ടുവന്ന തദ്ദേശീയമായ വിത്തിനങ്ങളും ചിലർ പരീക്ഷിക്കുന്നുണ്ട്.

കരുമാല്ലൂർ, വെളിയത്തുനാട് പാടശേഖരങ്ങളിലായി മുമ്പ് 1000 ഏക്കറിൽ മുണ്ടകൻ

വിരിപ്പ് കൃഷിക്ക്

വെല്ലുവിളികൾ ഏറെ

വിരിപ്പ് കൃഷിക്ക് വെല്ലുവിളികൾ ഏറെയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ശക്തമായ മഴയിൽ കൃഷിനാശമുണ്ടായതാണ്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് നെൽകൃഷി തുടരുന്ന കർഷകർക്ക് പല കാരണങ്ങൾ പറഞ്ഞ് മില്ലുടമകൾ സംഭരിക്കുന്ന നെല്ലിന് വില കുറയ്ക്കുകയും ചെയ്യുന്നുണ്ട്. മുണ്ടകൻ കൃഷിയിറക്കിയ വെളിയത്തുനാട്ടിലെ ഭൂരിഭാഗം കർഷകർക്കും നെല്ലിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള വില ലഭിച്ചില്ല. ഇതിനെതിരെ കർഷകർ നെല്ലു ചാക്കുകളുമായി പഞ്ചായത്തിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.