photo

വൈപ്പിൻ. കേരള ലാറ്റിൻ കത്തോലിക് അസോസിയേഷൻ ചെറുവൈപ്പ് യൂണിറ്റ് വാർഷികവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി. കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ഡഗ്ലസ് അദ്ധ്യക്ഷത വഹിച്ചു. പാരിഷ് സെക്രട്ടറി ജെയ്‌സൺ ജോസഫ്,ജോസഫ് പനക്കൽ, ഫാ.ജോസഫ് കുന്നത്തൂർ, അലക്‌സ് താളൂപ്പാടത്ത്, സിനി ജെയ്‌സൺ,ജോസഫ് കോട്ടപ്പറമ്പിൽ, വികാസ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.