മരട്: കുണ്ടന്നൂർ-ചിലവന്നൂർ റോഡിലൂടെ സഞ്ചരിക്കുന്ന 2,15,16 ഡിവിഷൻ നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ
കുണ്ടന്നൂർ മേൽപ്പാലത്തിന്റെ വടക്ക് ഭാഗത്ത് അടിപ്പാത തുറക്കണമെന്ന് ആവശ്യം. യാത്രാപ്രശ്നം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്രഏജന്റായ കുണ്ടന്നൂർ മുട്ടത്ത് വീട്ടിൽ എം.എ.സംഗമേശ്വരൻ ഹൈബി ഈഡൻ എം.പിക്ക് നിവേദനം നൽകി.
കുണ്ടന്നൂരിൽ മേൽപ്പാലം വന്നതോടെ ജംഗ്ഷനിൽ എത്താനും മരട്, തൃപ്പൂണിത്തുറ, പനങ്ങാട്, ആലപ്പുഴ ഭാഗത്തേക്ക് പോകാനും 2, 15, 16 ഡിവിഷനിലുള്ളവർക്ക് രണ്ടു കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരുന്നു. അടിപ്പാത തുറന്നാൽ ചിലവന്നൂർ - കുണ്ടന്നൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് എളുപ്പം ജംഗ്ഷനിൽ എത്താനാകുമെന്നും നിവേദനത്തിൽ പറയുന്നു.