പറവൂർ: റീബിൽഡ് കേരള ഐ.ഇ.ഡി.പി കുടുംബശ്രീ സംരംഭമായ സ്മാർട്ട്ശ്രീയുടെ നേതൃത്വത്തിൽ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെയും അഞ്ഞൂറ് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിന്റെയും ഉദ്ഘാടനം സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ്‌പെറ്റ് ജേക്കബ് നിർവഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ബാസ്റ്റിൻ, എം.വി. ജോസ്, ടി.എസ്. രാജൻ, എ.ബി. മനോജ്, ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.