പെരുമ്പാവൂർ:വെങ്ങോല പഞ്ചായത്തിലെ ഓണംകുളം-ഊട്ടിമറ്റം റോഡ് സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ച എംഎൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ റണ്ണിംഗ് കോൺട്രാക്ട് സമ്പ്രദായമാണ് നടപ്പാക്കുന്നത്. പദ്ധതിയിൽ പെരുമ്പാവൂരിലെ റോഡുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരിപാലനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.