മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഇന്ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കോമേഴ്സ്, ഉച്ചയ്ക്ക് 2ന് ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അഭിമുഖം നടക്കും .ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഒാരോ കോപ്പിയുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.