തൃപ്പൂണിത്തുറ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ചോറ്റാനിക്കര ശാഖാ കുടുംബയോഗവും ഒ.എൻ. ശ്രീധരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. ശാഖയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് അംഗം ലേഖ പ്രകാശൻ ഒ.എൻ ശ്രീധരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പ്രശാന്ത് വിസ്മയ, പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സഞ്ജു ശ്രീധർ, എം.എ.പ്രദീപ്, മിനി വേണു, ദീപക്, മനോജ്, രാജേഷ്, ബിന്ദു ഗോപാലൻ എന്നിവർ സംസാരിച്ചു.