gothuruth-

പറവൂർ: ഗോതുരുത്ത് കടവിലെ മണ്ണും ചെളിയും നീക്കം ചെയ്തു തുടങ്ങി. 2018ലെ പ്രളയത്തിലാണ് ഇവിടെയും ഗോതുരുത്ത് മൂത്തകുന്നം വഞ്ചികടവിലുമടക്കം മണ്ണും ചെളിയും അടിഞ്ഞുകൂടിയത്. ഇതുവരെ നീക്കം ചെയ്തിരുന്നില്ല. ഗോതുരുത്ത് വള്ളംകളി നടക്കുന്ന മുസിരിസ് കടവിൽ മണ്ണും ചെളിയും അടിഞ്ഞത് നീക്കം ചെയ്യാതെ വള്ളംകളി നടത്തുവാൻ സാധിക്കുകയില്ലെന്ന് ഗോതുരുത്ത് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് പ്രതിനിധികൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അറിയിച്ചിരുന്നു. വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കുന്നതിനും മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ചെളിയും മണ്ണും നീക്കൽ ചെയ്യൽ പൂർത്തിയാകുമെന്നും ഈ ഭാഗത്തുള്ളവരുടെ സഹകരണം ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.