മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം. ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയിലെ കുഴിയിൽ ചൂണ്ടയിട്ടാണ് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു . മണ്ഡലം വൈസ് പ്രസിഡന്റ് ടി.ചന്ദ്രൻ, സെൽ കോ ഓർഡിനേറ്റർ പ്രേംചന്ദ്, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സമിതി പ്രസിഡന്റ് കെ.എസ്.അനൂപ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സിനിൽ എന്നിവർ നേതൃത്വം നൽകി.