അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഡബിൾപാലത്തിനുസമീപം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ നെയ്യാറ്റിൻകര കളിയിക്കാവിള സ്വദേശി കൃഷ്ണൻകുട്ടി (65) മരിച്ചു. പത്താംതീയതി വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാലടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ബൈക്കാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ് അങ്കമാലിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.

40 വർഷം മുമ്പ് അങ്കമാലിയിൽ എത്തിയ കൃഷ്ണൻകുട്ടി കടത്തിണ്ണകളിലും മറ്റുമാണ് അന്തിയുറങ്ങിയിരുന്നത്. കൂലിപ്പണിക്കാരനാണ്. ഇയാളുടെ ബന്ധുക്കളെ സംബന്ധിച്ച് വിവരങ്ങളില്ല. ഏറെ നാളായി ഡബിൾ പാലത്തിന് സമീപമാണ് താമസം. മൃതദേഹം ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ.