പെരുമ്പാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് 23ന് രാവിലെ പത്ത് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ആലുവ- പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ മാടവന അബൂബക്കർ മുസ്ലിയാരുടെ മഖാമിന് സമീപമാണ് ഓഫീസ്. സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ശൈഖുനാ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും.സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ഐബി ഉസ്മാൻ ഫൈസി അദ്ധ്യക്ഷത വഹിക്കും.