വൈപ്പിൻ: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ സമരവുമായി വ്യാപാരികൾ രംഗത്ത് വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖലാ യോഗം അറിയിച്ചു. പൂർണ്ണമായും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുവാനുള്ള സർക്കാർ തീരുമാനം വ്യാപാരികൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇത് നടപ്പാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തും വരെ സാവകാശം നൽകണം.
ഉത്പാദന പാക്കിംഗ് സ്ഥലത്ത് വച്ച് തന്നെ പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ തയ്യാറാകണം.
മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾ ജെ. മാമ്പിള്ളി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. കെ. ജോയി, മേഖലാ ട്രഷറർ മാത്തൻ ആക്കനത്ത് എന്നിവർ പ്രസംഗിച്ചു. വൈപ്പിൻ മുനമ്പം വ്യാപാരി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.