പള്ളുരുത്തി: എസ്.എൻ.ഡി.പി വലിയപുല്ലാര ശാഖയുടെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് ഇ.വി.സത്യൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. അംബുജൻ, കെ.എസ്. സജീവ്, കെ.ജെ. ജെനീഷ് തുടങ്ങിയവർ സംബന്ധിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് കുടുംബയൂണിറ്റുകൾ നേതൃത്വം നൽകും.