c

കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പൂർണ്ണ ഫലപ്രാപ്തിയിൽ എത്തിക്കാൻ വേണ്ട നടപടിക്രമങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. പദ്ധതിക്ക് വേണ്ട ഫണ്ട് കാര്യക്ഷമമല്ലന്ന് നാളുകളായി ഉയരുന്ന ആക്ഷേപമാണ്. ഇതിന് പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്നും അവർ പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്‌ക്കൂളിൽ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയുടെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള പുരസ്‌കാര വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷനായി. ടി.യു. സാദത്ത്, സമീർ. പി, മുംതാസ് എം.എ എന്നിവർ സംസാരിച്ചു.