പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് ഡോ.പി.ആർ. വെങ്കിട്ടരാമൻ നയിച്ചു. ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ, വൈസ് പ്രസിഡന്റ് കെ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.