തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ കർക്കടകക്കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിസ്‌മോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. സിജു, രജനി മനോഷ്, ബ്ലോക്ക് മെമ്പർ കെ.കെ. അജി, വാർഡ് മെമ്പർമാരായ ഷിൽജി രവി, പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, ഇന്ദിരാ ധർമ്മരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശൻ, റെജി കുഞ്ഞൻ എന്നിവർ പങ്കെടുത്തു. നാളെ സമാപിക്കും.