തൃപ്പൂണിത്തുറ: ഏഷ്യൻ ബോഡിബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഏഷ്യയായി പി.എസ്.അതുൽ കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മെൻ സ്പോർട്സ് ഫിസിക് ഹൈറ്റ് 175 വിഭാഗത്തിലാണ് അതുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെന്റ് ആൽബർട്സ് കോളജിലെ ഫിറ്റ്നസ് മാനേജ്മെന്റ് ആൻഡ് പഴ്സണൽ ട്രെയ്‌നിംഗ് വിദ്യാർത്ഥിയായ അതുൽ, തൃപ്പൂണിത്തുറ എരൂർ പൂരുത്താൻ പറമ്പിൽ ഷിബുവിന്റെയും സരിതയുടെയും മകനാണ്.