sports-university

കൊച്ചി: സ്വന്തമായി കായിക സർവകലാശാലയെന്ന കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു....തിരുവനന്തപുരം മേനംകുളത്താണ് 18 ഏക്കർ കാമ്പസ്. ആദ്യഘട്ടത്തിനായി 55 കോടി രൂപ നീക്കിവച്ചു. ഉടൻ നിർമ്മാണം ആരംഭിക്കും. പുതിയ കായിക പ്രതിഭകളെ വാർത്തെടുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'വിഷൻ 2032'ന്റെ ഭാഗമാണ് പദ്ധതി. മണിപ്പൂർ, തമിഴ്നാട്, പഞ്ചാബ്, അസാം, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് നിലവിൽ കായിക സർവകലാശാലയുള്ളത്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് എന്ന പേരിലാകും ആദ്യഘട്ടം. പിന്നീട് ഇതിനെ സർവകലാശാലയാക്കി മാറ്റും. തിരഞ്ഞെടുക്കപ്പെട്ട കായിക ഇനങ്ങളുടെ സംസ്ഥാനത്തെ മുഖ്യപരിശീലന കേന്ദ്രമായി യൂണിവേഴ്‌സിറ്റി പ്രവർത്തിക്കും.

കായിക വകുപ്പ് കഴിഞ്ഞ ദിവസം സർക്കാരിനു സമർപ്പിച്ച കരട് നിർദ്ദേങ്ങളിലാണ് കായിക സർവകലാശായുടെ കാര്യമുള്ളത്.

 ആസ്ട്രേലിയൻ മോഡൽ
ആസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് സർവകലാശാല സ്ഥാപിക്കുക. അദ്ധ്യാപകരെയും വിദഗ്ദ്ധരെയും അവിനെ നിന്ന് കേരളത്തിൽ എത്തിക്കും. വിദ്യാർത്ഥികൾക്ക് വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് അവസരമുണ്ടായേക്കും.

 ആദ്യഘട്ട കോഴ്സുകൾ

• സ്‌പോർട്‌സ് സയൻസ്
• സ്‌പോർട്‌സ് ടെക്നോളജി
• സ്‌പോർട്‌സ് മാനേജ്‌മെന്റ്
• സ്‌പോർട്‌സ് കോച്ചിംഗ്‌


കായിക സർവകലാശാലയുടെ പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കും.

എസ്. പ്രേംകൃഷ്ണൻ, ഡയറക്ടർ

സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, കായികവകുപ്പ്.

കായികനയം:
​ക​ര​ട് ​നി​ർ​ദ്ദേ​ശ​ങ്ങൾ

​കാ​യി​ക​ ​പാ​ഠ്യ​പ​ദ്ധ​തി​,​ ​ത​ദ്ദേ​ശ​ ​കാ​യി​ക​ ​ഇ​ന​ങ്ങ​ൾ​ ​വ​ള​ർ​ത്ത​ൽ,​ അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​സ്‌​പോ​ർ​ട്‌​സ് ​സ്റ്റാ​ർ​ട്ട​പ്പ് ​ഇ​ക്കോ​സി​സ്റ്റം,​​ ​,​പ​ങ്കാ​ളി​ത്ത​ ​വി​ഭ​വ​സ​മാ​ഹ​ര​ണം​,​ സ്വ​കാ​ര്യ​ ​നി​ക്ഷേ​പം,​​ ​സ്‌​പോ​ർ​ട്‌​സ് ​മെ​ഡി​സി​ൻ​ ​സെ​ന്റ​ർ,​ ​കാ​യി​ക​ ​ക്ഷ​മ​ത​ ​മി​ഷ​ൻ​,​​സ്‌​പോ​ർ​ട്‌​സ് ​ഗ്രി​ഡ്,​ സ്‌​പോ​ർ​ട്‌​സ് ​അ​ക്കാ​ഡ​മി​ക​ൾ​,​ ​ഹൈ​ ​പെ​ർ​ഫോ​മ​ൻ​സ് ​സെ​ന്റ​റു​ക​ൾ​,​ ഗ്രാ​മീ​ണ​ ​മ​ത്സ​ര​ങ്ങ​ൾ,​ ​കാ​യി​ക​ ​ച​ലി​ത്ര​മേ​ള​,​ സ്‌​പോ​ർ​ട്‌​സ് ​ലൈ​ബ്ര​റി