തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ രോഹിത് ജി. കൃഷ്ണൻ, വി. അനുരാധ, ബി. ഹരിനന്ദൻ എന്നിവർ ജൂനിയർ വിഭാഗത്തിലും ഡി. ഹർഷനന്ദിനി എസ്. പവൻ, പവൻ അജി എന്നിവർ സീനിയർ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടി. നേച്ചർ ഫോട്ടോഗ്രഫി മത്സരത്തിൽ അലീനബിജു രണ്ടാംസ്ഥാനം നേടി.