കാലടി: മലയാറ്റൂർ സ്പോർട്സ് അക്കാഡമി, കേരളാ ഹാൻഡ് ബാൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഹാൻഡ് ബാൾ ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘ രൂപീകരണം റോജി.എം.ജോൺ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ നടന്നു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.കെ. സനൽ, ജോയ് ആവോകാരൻ,ഷിബു പറമ്പത്ത്,ബിജു പള്ളിപ്പാടൻ , മിനി സേവ്യർ എന്നിവർ സംസാരിച്ചു. ജോസഫ് ചിറയത്തിനെ കൺവീനറായി തിരഞ്ഞെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ബിൻസിജോയി, ലിജി ബിജു, ഷിൽബി ആന്റണി തുടങ്ങിയവർ പങ്കെടുത്തു .