കൊച്ചി: ഇടത് ചിന്തകനും സാമൂഹ്യ വിമർശകനും ദാർശനികനുമായിരുന്ന ഡോ.ടി.കെ.രാമചന്ദ്രന്റെ സ്‌മരണയ്ക്ക് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കർ നാളെ സംസാരിക്കും. ടി.ഡി.എം ഹാളിൽ വൈകിട്ട് 5.30നാണ് പരിപാടി. ഡോ.ടി.കെ.രാമചന്ദ്രന്റെ സുഹൃത്തുക്കളുടെ കൂട്ടായ്‌മയാണ് 2015 മുതൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.