
കാലടി: പ്രൊഫ.പി.മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരം രാജേഷ് ആർ.വർമ്മയ്ക്ക് സമ്മാനിച്ചു. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡോ.സുനിൽ പി. ഇളയിടം പുരസ്കാരം നൽകി. ഡോ.ഷൈനി അലി അദ്ധ്യക്ഷതവഹിച്ചു. കാലടി എസ്. മുരളിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭൂമിക്കാരൻ പ്രസിദ്ധീകരിച്ച "കനൽക്കാട് പൂക്കുമ്പോൾ" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഷെരീഫ് മംഗലത്ത് പ്രൊഫ.പി.മീരാക്കുട്ടി അനുസ്മരണം നടത്തി. ആർ.എം.ഷിബു, ഹരിദാസ് അങ്കമാലി, ശ്രീകല ഭൂമിക്കാരൻ, ജയപ്രകാശ് എം.വി. ജോപ്പിവേള മാനൂർ തുടങ്ങിയവർ സംസാരിച്ചു.