പള്ളുരുത്തി:എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണവും ചതയ ദിനാചരണവും നടന്നു. ഇല്ലിക്കൽ ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി,ദേവസ്വം പ്രസിഡന്റ് ഇ.വി.സത്യൻ, സൗത്ത് ശാഖാ പ്രസിഡന്റ് കെ.കെ.ശശികുമാർ, നോർത്ത് ശാഖാ പ്രസിഡന്റ് ടി.ജി.ജയഹർഷൻ, സെക്രട്ടറി സി.എസ്.സിബു ശിവൻ, പി.പി.ശിവദത്ത് തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, ബീന ടെൽഫി, സുധ ജയന്തൻ, ഉദയ അംബുജൻ, രംഭ പ്രസന്നൻ തുടങ്ങിയവർ ഗുരുദേവ ഭാഗവത നിത്യ പാരായണത്തിന് നേതൃത്വം നൽകി.സ്മിത പ്രിയകുമാർ ഗുരുദേവ സന്ദേശമായ ഇന്ദ്രീയശുദ്ധിയുടെ പ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി സലിയുടെ കാർമികത്വത്തിൽ ഗുരുപൂജയും ഗുരു പുഷ്പാഞ്ജലിയും നടന്നു. ഇരുന്നൂറ്റി എഴുപത്തിയഞ്ച് മാസം പിന്നിട്ട ചതയദിന പ്രാർത്ഥനയ്ക്ക് വനിതാ സംഘം നേതൃത്വം നൽകി. കുടുംബ യൂണിറ്റ് കൺവീനർ സുമി ഷിജു നന്ദി പറഞ്ഞു.