കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന ചടങ്ങ് സംസ്കൃത സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ. മുത്തുലക്ഷമി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി,ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി തുടങ്ങിയവർ പങ്കെടുക്കും.