1
റിനാസും മാതാവ് സക്കീനയും

ഫോർട്ടുകൊച്ചി: മകനെ കെട്ടിയിട്ട് മാതാവിന് ഇനി ജോലിക്ക് പോകേണ്ട. ദുരിത ജീവിതത്തോട് വിടപറഞ്ഞ് റിനാസ് (28) പീസ് വാലിയിലേക്ക്. മാനസിക അസ്വാസ്ഥ്യമുള്ള റിനാസ് വീട്ടിൽ പൂട്ടിയിട്ടാലും അവി‌ടെനിന്ന് എങ്ങനെയെങ്കിലും ഇറങ്ങിപ്പോകും. അതിനാൽ കെട്ടിയിട്ടാണ് മാതാവ് ജോലിക്ക് പോയിരുന്നത്. സ്വന്തം വസ്ത്രങ്ങളും പുറത്തുവിരിച്ചിട്ടിരിക്കുന്ന മറ്റുള്ളവരുടെ വസ്ത്രങ്ങളും കീറിക്കളയുന്നത് പതിവായിരുന്നു.

ഫോർട്ടുകൊച്ചി ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രത്തിന് സമീപത്തെ ഒറ്റമുറിയിലാണ് റിനാസും സഹോദരിയും മാതാപിതാക്കളും കഴിയുന്നത്. ചേരിയിലെ ജീവിതം രോഗത്തിന്റെ തീവ്രതകൾക്ക് ആക്കംകൂട്ടി. ലോട്ടറി വില്പനക്കാരനായ കോയയും വീട്ടുപണിക്ക് പോകുന്ന അമ്മ സക്കീനക്കും ജോലിക്ക് പോകുമ്പോൾ റിനാസിനെ കട്ടിലിൽ കെട്ടിയിടും. സ്വന്തം വീടില്ലാത്ത ഇവർക്ക് പ്രദേശത്തെ സാമൂഹിക പ്രവർത്തകർ മുഖേനയാണ് സഹായഹസ്തമൊരുങ്ങിയത്. പീസ് വാലിക്കുകീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് റിനാസിനെ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ ഒരുക്കുന്നത്.