കൊച്ചി: കൊടുങ്കാറ്റിലും പേമാരിയിലും നഷ്ടം നേരിട്ട കർഷകർക്ക് അടിയന്തരമായി സഹായം നൽകണമെന്ന് ഭാരതീയ ജനതാ കർഷകമോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.വി.രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. അജിത്ത്, ഭാരവാഹികളായ മുരളി കുമ്പളം,

കെ.പി.കൃഷ്ണദാസ്, കെ.ആർ.വേണുഗോപാൽ, കെ.ആർ. ജയപ്രസാദ്,
വിമല രാധാകൃഷ്ണൻ, എം.ഐ.സാജു, കെ.എൻ.അജീവ് തുടങ്ങിയവർ പ്രസംഗിച്ചു.