കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ ശാഖയിൽ നിന്ന് എസ്.എസ്.എൽ.സിയും പ്ളസ് ടുവും വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ളാസും സംഘടിപ്പിച്ചു. സജിത് തോമസ് ക്ളാസ് നയിച്ചു. യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് വിദ്യാഭ്യാസ അവാർഡ് വിതരണവും ധനസഹായ വിതരണവും നിർവഹിച്ചു. ശാഖാ സെക്രട്ടറി വിനോദ് വേണുഗോപാൽ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് സൗദാമിനി ഗോപി നന്ദിയും പറഞ്ഞു.