
കാലടി: ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിലെ 24 അങ്കണവാടികളിൽ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം തേൻ വിതരണംം ചെയ്യുന്ന സമ്പുഷ്ട കേരളം പദ്ധതി തുടങ്ങി. കുട്ടികൾക്ക് തേൻകണം നൽകുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ .സി. ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ വി .എം. ഷംസുധീൻ, കെ. പി. സുകുമാരൻ, ഐ. സി. ഡി. എസ് സൂപ്പർ വൈസർ ഡോ. സീന എന്നിവർ പ്രസംഗിച്ചു.