take-a-break

കൊച്ചി: സംസ്ഥാന സർക്കാരി​ന്റെ 'ടേക് എ ബ്രേക്ക്' പദ്ധതിയിൽ എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 203 പൊതടോയ്‌ലറ്റുകൾ. 99 ടോയ്ലറ്റുകളുടെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ നാല് ടോയ്ലറ്റുകളുടെയും നവീകരണവും ഇതിൽ ഉൾപ്പെടും.

ദേശീയ- സംസ്ഥാന പാതയോരങ്ങൾ, സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ഇവ ഒരുക്കുന്നത്.

70 എണ്ണം റെഡി​യായി​

കൊച്ചി കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 70 ശുചിമുറികളുടെ നിർമ്മാണം പൂർത്തിയായി​.

എവി​ടെയൊക്കെ

കൊച്ചി കോർപ്പറേഷൻ : 14

13 മുനി​സി​പ്പാലി​റ്റി​കളി​ൽ : 53

82 പഞ്ചായത്തുകൾ : 136

വൃത്തി​യും വെടി​പ്പും ഉറപ്പ്,

നടത്തി​പ്പ് കുടുംബശ്രീ

ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് നി​ർമ്മാണം. എല്ലായി​ടത്തും ടോയ്‌ലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്‌ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവയുണ്ട്. അതത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല.