
കൊച്ചി: വൈദ്യുതി വർദ്ധനവും അമോണിയ, ഓയിൽ, ഐസ് ക്യാൻ, സ്പെയർ പാർട്സുകൾ, കൂലി എന്നിവയ്ക്കുണ്ടായ വർദ്ധനവും മൂലം ഐസ് വില വർദ്ധിപ്പിക്കുമെന്ന് കേരള സ്റ്റേറ്ര് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. സംസ്ഥാനത്ത് മുഴുവൻ ബ്ലോക്ക് ഐസിന് 100 രൂപ ഒറ്റവിലയായി വർദ്ധിപ്പിക്കുമെന്നും അസോസിയേഷൻ അറിയിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് അനസ് മണാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഉത്തമൻ, എൻ.എം.എസ് ഫൈസൽ, എൻ. രാജേന്ദ്രൻ കോഴിക്കോട്, ജയറാം മുനമ്പം, ജലാൽ മൂപ്പൻ, ചെറായ് പൂറ്റർ, പെട്രോപ്പി കൊല്ലം എന്നിവർ സംസാരിച്ചു. വൈദ്യുത മന്ത്രി, വ്യവസായ മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.