കോതമംഗലം: ഈസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റായി ജോർജ് എടപ്പാറ ചുമതലയേറ്റു. 2022-23 വർഷത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ അഞ്ച് കുടുബാംഗങ്ങളുടെ പ്രതിജ്ഞയും ലയൺസ് മുൻ ഡിസ്ട്രിക് ഗവർണർ വി.സി.ജയിംസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബിനോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണവും വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനവും സാജു പി.വർഗീസ്, വി.ടി. പൈലി, ടി.കെ.മുരളീധരൻ, യു.റോയി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ച ഡോ.ജെയ് എം.പോളിനെ ചടങ്ങിൽ ആദരിച്ചു.പ്രൊഫ. എ.പി.എൽദോസ്, ഡോ.ബിനോയി, ദാസ് തുടങ്ങിയവർ സംസാരിച്ചു. ജോർജ് എടപ്പാറ (പ്രസിഡന്റ്), അഡ്വ.ജി.രാജു (വൈസ് പ്രസിഡന്റ്), ലൈജു ഫിലിപ്പ് (സെക്രട്ടറി), ബിനോയി തോമസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.