കൊച്ചി:തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ എല്ലാ ചൊവ്വാഴ്ചയും ഒ.പി രണ്ടിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആർത്തവ സമയത്ത് അമിത രക്തസ്രാവമുള്ളവർക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 18-50. വിവരങ്ങൾക്ക്: 9447742602.