sandeep-nair-life-mission

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.

ദുബായിലെ റെഡ് ക്രെസന്റിൽ നിന്ന് ലൈഫ് മിഷൻ പദ്ധതിക്ക് സംഭാവന വാങ്ങിയത് നിയമങ്ങൾ പാലിച്ചാണോ, കരാറിന്റെ പേരിൽ കോഴപ്പണം ആർക്കൊക്കെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വിദേശത്തു നിന്ന് സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന സൂചനകളിലും അന്വേഷണമുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ കഴിഞ്ഞയാഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.