gst

കൊച്ചി: നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ചരക്ക് സേവന നികുതി പിൻവലിക്കാൻ തയ്യാറാകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പ് തടയാനെന്ന പേരിൽ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങൾ പല രൂപത്തിലും ഭാവത്തിലും ദുരന്തങ്ങൾ വേട്ടയാടുന്ന സാധാരണക്കാരെ ദുരിതത്തിലാക്കും. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ബിനു എസ്. ചെക്കാലയിൽ, അഡ്വ. ജി.മനോജ് കുമാർ, ടി.ജെ. മാർട്ടിൻ എന്നിവർ സംസാരിച്ചു.