കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ അഷ്ടമംഗള ദേവപ്രശ്‌നത്തോടനുബന്ധിച്ച് പരിഹാരക്രിയകൾ, ഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഏകാദശ രുദ്രധാര തുടങ്ങിയവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പ്രസാദ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു.