1

മട്ടാഞ്ചേരി : കാർഗിൽ വിജയ സ്മൃതിയുമായി ദേശ് ചിത്രപ്രദർശനം തുടങ്ങി. ജ്യൂ ടൗൺ നിർവാണ ആർട്ട് ഗാലറിയിൽ തുടങ്ങിയ പ്രദർശനം ഇന്ത്യൻ എയർഫോഴ്സ് വാറന്റ് ഓഫീസർ കെ. ഹരിഹര പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഗുജറാത്തി സ്കൂൾ മാനേജർ ചേതൻ.ഡി.ഷാ, മാദ്ധ്യമ പ്രവർത്തക ഇന്ദു ജ്യോതിഷ് ,കോ-ഓർഡിനേറ്റർ ശ്രീകാന്ത് നെട്ടൂർ ,ശ്രീറാം ശ്യാം ,എസ്‌.കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. വിജയ ലക്ഷമി ,മനു ഓസീസ് പന്തളം , അംഗീത ,വിദ്യാകണ്ണൻ ,ബോണിഫസ് തുടങ്ങിയവരുടെ 40 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 26 ന് സമാപിക്കുന്ന ചിത്രപ്രദർശനം രാവിലെ 10 മുതൽ 6 വരെ നടക്കും.