justin-poul

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഇക്കണോമിക്‌സ് വിഭാഗത്തിന്റെയും സ്വാശ്രയ കോമേഴ്‌സ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സംരംഭകത്വവും കൊവിഡ് 19 തന്ത്രങ്ങളും സമന്വയങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാർ ഡോ. ജസ്റ്റിൻ പോൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സിസ്റ്റർ ചാൾസ്, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഡോ. ലിസ് മേരി ദാസ്, ഇക്കണോമിക്‌സ് വിഭാഗം അദ്ധ്യക്ഷ സി. ഷാരിൻ, കൊമേഴ്‌സ് വിഭാഗം അദ്ധ്യാപിക ജോമ്‌സി തോമസ് എന്നിവർ സംസാരിച്ചു.