വൈപ്പിൻ: ജൈവ വൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. വൈപ്പിൻകരയുടെ സാമൂഹിക ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ പര്യാപ്തമാകുമായിരുന്ന നബാർഡിന്റെ സഹായത്തോടെയുള്ള 36 കോടിരൂപയുടെ പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത് ജലവിഭവ കൃഷി വകുപ്പ് തല ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ കാര്യശേഷക്കുറവുമാണെന്ന് അദ്ദേഹം പറഞ്ഞു.