ncc

ആലുവ: ആലുവ നഗരസഭ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധന യജ്ഞത്തിൽ പങ്കാളികളായി ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെയും യു.സി കോളേജിലെയും എൻ.സി.സി കേഡറ്റുകളും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരെ അധികൃതർ വ്യാപാരശാലകൾ പരിശോധിക്കുമ്പോൾ കച്ചവടക്കാരെയും ജനങ്ങളെയും ബോധവത്കരിക്കുകയാണ് എൻ.സി.സി കേഡറ്റുകൾ. സംഘം തുണിസഞ്ചികളും പേപ്പർ സഞ്ചികളും വിതരണം ചെയ്തു. എൻ.സി.സി കെയർ ടേക്കർ ഓഫീസർമാരായ നിനോ ബേബി, കമീല ഡയാന എന്നിവർ നേതൃത്വം നൽകി. ഒരു കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്താൽ 10,000 രൂപ പിഴ ഈടാക്കും.