
നെടുമ്പാശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖാ അംഗം വിജയകുമാർ - സിന്ധു ദമ്പതികളുടെ മകൾ ഭാനുപ്രിയയെ ആലുവ ശ്രീ നാരായണ ക്ലബ്ബ് ആദരിച്ചു. ക്ലബ് ട്രഷറർ കെ.ആർ. ബൈജു ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, ശാഖാ പ്രസിഡന്റ് വി.എൻ. ജോഷി, ടി.ആർ. ബാബു തുടങ്ങിയവർ പങ്കെടുത്തു.