വൈപ്പിൻ : ഡി. വൈ. എഫ് .ഐ. ചെറായി മേഖല പഠന ക്യാമ്പ് ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. എസ്. സജീഷ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി വി. ബി. സേതുലാൽ സ്വാഗതം പറഞ്ഞു. അഡ്വ. വിപിൻ വർഗ്ഗീസ് സംഘടനയും പരിപാടിയും എന്ന വിഷയത്തിലും, അഡ്വ. കെ. ബി. നിഥിൻ കുമാർ ഇന്ത്യൻ ഭരണഘടന എന്നീ വിഷയത്തിലും ക്ലാസ് എടുത്തു.