തൃക്കാക്കര: ഹോട്ടലിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി നൽകി ഒരു വർഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ തൃക്കാക്കര നഗരസഭ. സീ-പോർട്ട് എയർപോർട്ട് റോഡിൽ വളളത്തോൾ ജംഗ്ഷന് സമീപത്തെ പലാരം റെസ്റ്റോറന്റിനെതിരെയാണ് നോയൽ എക്കോസ്റ്റാറ്റ് റെസി​ഡൻഷ്യൽ അസോസി​യേഷൻ കഴി​ഞ്ഞ മാർച്ച് 29ന് തൃക്കാക്കര മുനി​സിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. ഭക്ഷണാവശിഷ്ടം അടങ്ങിയ മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ പരിശോധനയ്ക്കുപോലും ഉദ്യോഗസ്ഥർ എത്തിയില്ല. പരാതി​ക്ക് മറുപടി​യും നൽകി​യി​ല്ല. മാലിന്യപ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കണ്ടില്ലെങ്കി​ൽ കോടതിയെ സമീപിക്കുമെന്ന് അസോസി​യേഷൻ ഭാരവാഹി​കൾ പറഞ്ഞു.