മൂവാറ്റുപുഴ: ശാസ്ത്രരംഗം മൂവാറ്റുപുഴ ഉപജില്ലാ പ്രവർത്തനോദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജാ വിജയൻ നിർവഹിച്ചു. ടൗൺ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ സീനിയർ സൂപ്രണ്ട് ഡി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾതല കൺവീനർമാർക്കായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന പരിശീലന ക്ലാസും നടന്നു. റിട്ട.പ്രൊഫ.പി.ആർ.രാഘവൻ, റിട്ട. പ്രിൻസിപ്പൽ കെ.കെ.ഭാസ്കരൻ എന്നിവർ ക്ലാസ് നയിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കുട്ടപ്പൻ, പി.എം.ഗീവർഗീസ്, ടൗൺ യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് അനീസ മുഹമ്മദ്, ശാസ്ത്രരംഗം ഉപജില്ലാ കോ ഓർഡിനേറ്റർ പ്രീജിത് ഒ.കുമാർ എന്നിവർ സംസാരിച്ചു.