
പറവൂർ: ജില്ലാ പഞ്ചായത്തും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിച്ച പതിമൂന്നാം വാർഡിലെ കളരിക്കൽ ശ്രീബാലഭദ്രേശ്വരി റോഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, എം.കെ. മുരളീധരൻ, എം.എസ്. അഭിലാഷ്, ധന്യ ബാബു, എ.എ. പവിത്രൻ, നീലാംബരൻ തുടങ്ങിയവർ പങ്കെടുത്തു.