dileep

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ അന്വേഷണ സംഘം കൂടുതൽ കുറ്റങ്ങൾ ചുമത്തും. പീഡനത്തിനു ക്വട്ടേഷൻ നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ദിലീപിനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി, തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയേക്കും. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ ശരത്തിനെ കേസിൽ പ്രതി ചേർത്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ പതിനൊന്നാം പ്രതിയാണ് ശരത്ത്.

തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു നൽകാൻ ഹൈക്കോടതി വെള്ളിയാഴ്ച വരെ അന്വേഷണ സംഘത്തിന് സമയം നൽകിയിട്ടുണ്ട്. സമയം കളയാതെ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കോടതി അഭ്യർത്ഥിച്ചു. വിചാരണക്കോടതി കേസ് ജൂലായ് 22 നു പരിഗണിക്കാൻ മാറ്റി.

 ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്:​ ​അ​ജ​കു​മാർ സ്പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ടർ

കൊ​ച്ചി​യി​ൽ​ ​ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​പു​തി​യ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​റാ​യി​ ​വി.​അ​ജ​കു​മാ​റി​നെ​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ചു.​ ​അ​ഡി​ഷ​ണ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​റാ​യി​ ​കെ.​ബി.​സു​നി​ൽ​കു​മാ​റി​നെ​യും​ ​നി​യ​മി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ജീ​വി​ത​യു​ടെ​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്റി​യു​ടെ​ ​തീ​രു​മാ​നം.​ ​നേ​ര​ത്തെ​ ​ര​ണ്ടു​ ​പ​ബ്ലി​ക്ക് ​പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​രാ​ജി​വ​ച്ചി​രു​ന്നു.