കുറുപ്പംപടി:കേരള ഫോട്ടോഗ്രഫേഴ്സ് ആൻഡ് വീഡിയോഗ്രഫേഴ്സ് യൂണിയന്റെ പെരുമ്പാവൂർ ഏരിയാ സമ്മേളനം നടത്തി. മുതിർന്ന അംഗം ഇ.സി.മധു പതാക ഉയർത്തി. സി.പി.എം ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഷീദ് റുക്സ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആർ.സുകുമാരൻ, സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.ഖാദർ, കെ.പി.വി.യു സംസ്ഥാന കമ്മിറ്റി അംഗം കബനി വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.സുമേഷ്, ജില്ലാ കമ്മിറ്റി അംഗം എ.പി.വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി.ആർ.അജിത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി റഷീദ് റുക്സ (പ്രസിഡന്റ്), ബിനു കുര്യൻ, എൽദോ പി.ജോൺ (വൈസ് പ്രസിഡന്റുമാർ) പി.എസ്.ഷിബു (സെക്രട്ടറി), സൻസാർ, ശ്രീദേവി മധു (ജോ.സെക്രട്ടറിമാർ), അജാസ് (ട്രഷറർ) എന്നിവരെയും 19 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.